സ്വർണ പാൻ്റും ബനിയനും ധരിച്ചെത്തി. കരിപ്പൂരിൽ വടകര സ്വദേശി പോലീസ് പിടിയിൽ
സ്വർണ പാൻ്റും ബനിയനും ധരിച്ചെത്തി. കരിപ്പൂരിൽ വടകര സ്വദേശി പോലീസ് പിടിയിൽ. കോഴിക്കോട്: ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്‌ച ദുബായിൽ നിന്നും കരിപ്പൂരിലെത്തിയ മുഹമ്മദ് സഫുവാൻ (37) ആണ് പിടിയിലായത്. ഒരു കോടിയോളം രൂപ വില വരുന്ന സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു. പാൻ്റ്സിലും ബനിയനിലും അടിവസ്ത്രത്തിലും ഉൾഭാഗത്തായി സ്വർണമിശ്രിതം തേച്ചു പിടിപ്പിച്ച നിലയിലായിരുന്നു. വസ്ത്ര ഭാഗങ്ങൾ മുറിച്ചു മാറ്റി പരിശോധിച്ചപ്പോൾ 2.205 കിലോഗ്രാം സ്വർണമിശ്രിതം കണ്ടെത്തി. ഇതിൽ നിന്ന് കുറഞ്ഞത് 1.750 കിലോ തങ്കം വേർതിരിച്ചെടുക്കാൻ കഴിയുമെന്ന് പോലീസ് പറഞ്ഞു.

