KOYILANDY DIARY.COM

The Perfect News Portal

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു

ചേമഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. തുവ്വക്കോട്, മാവുള്ളകണ്ടി ഉണ്ണികൃഷ്ണൻ (56) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പാലോറമല പുറക്കാട്ടിരി പാലത്തിന് സമീപം ബൈക്കും ലോറിയുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 
ഭാര്യ: റീജ. മക്കൾ: അമൽ കൃഷ്ണ (NELIT), അഭിനന്ദ് കൃഷ്ണ (BSc നഴ്സിങ്ങ് വിദ്യാർത്ഥി). സഹോദരങ്ങൾ: ശിവദാസൻ, പാറുക്കുട്ടി, രാധ, പരേതനായ രാവുണ്ണിക്കുട്ടി . സഞ്ചയനം ഞായറാഴ്ച.
Share news