KOYILANDY DIARY.COM

The Perfect News Portal

കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി.. സ്ത്രീയുടെ കഴുത്തിൽ നിന്ന് സ്വർണ്ണ ചെയിൻ പൊട്ടിച്ചോടി

കുടി വെള്ളം ചോദിച്ച് വീട്ടിലെത്തി.. സ്ത്രീയുടെ കഴുത്തിൽ നിന്ന് സ്വർണ്ണ ചെയിൻ പൊട്ടിച്ചോടി. പ്രതിയെ പിടികൂടി. കൊയിലാണ്ടി കസ്റ്റംസ് റോഡിലുള്ള പുതിയേടത്ത് സായൂജ് (22) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടി ജയിൽ റോഡിലുള്ള ഒരു വീട്ടിൽ കയറി സ്ത്രീയോട് വെള്ളം ചേദിക്കുകയും. സ്ത്രീ ഉടനെ വെള്ളമെടുക്കാൻ തിരിഞ്ഞ് നടക്കുന്നതിനിടെ പിറകിലെത്തി കഴുത്തിലുള്ള സ്വർണ്ണ ചെയിൽ പൊട്ടിച്ചോടുകയായിരുന്നു.

ഉടനെ കൊയിലാണ്ടി പോലീസിൽ പരാതി കെടുത്തതിൻ്റെ അടിസ്ഥാനത്തിൽ പോലീസെത്തി സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ സമർത്ഥമായ അന്വേഷണത്തിനൊടുവിലാണ് ഇന്ന്  പോലീസ് പ്രതിയെ പിടികൂടിയത്. പ്രതി ഇപ്പോൾ താമസിക്കുന്ന ഉള്ളൂർ പാറോത്തുംകണ്ടി എന്ന വീട്ടിൽവെച്ചാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കൊയിലാണ്ടി പോലീസ് സിഐ എൻ. സുനിൽ കുമാർ, എസ്.ഐമാരായ എം.എൽ. അനൂപ്, ഫിറോസ്, സിപിഒ അനൂപ്, രാഗി എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Share news