ഹാത്രസ് ദുരന്തം: ഭോലേ ബാബാ ഗ്രാമം വിടുന്ന സിസിടിവി ദൃശ്യം പുറത്ത്

ഹാത്രസില്‍ മതപരമായ ചടങ്ങിനിടെയിലെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഭോലേ ബാബാ ഗ്രാമം വിടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഭോലേ ബാബയുടെ സേവകരായ വോളന്റിയര്‍മാര്‍ റോഡിന്റെ ഇരുവശത്തും നില്‍ക്കുന്നതും ഇയാളും വാഹനവ്യൂഹവും കടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ചൊവ്വാഴ്ചയാണ് ആയിരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ ഉന്തിലും തള്ളിലും നിരവധി സ്ത്രീകള്‍ ഉള്‍പ്പെടെ 121 പേരാണ് മരിച്ചത്. ഹാത്രസ് ജില്ലയിലെ സിക്കന്ത്രാ റാവു പ്രദേശത്തെ രതി ഭാന്‍പൂര്‍ ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്

