ഹത്രാസ് അപകടം ; മരണം 116, ആള്‍ദൈവം മുന്‍ ഐബി ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ട്

ആള്‍ദൈവം മുന്‍ ഐബി ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ട്.. യുപിയിലെ ഹത്രാസില്‍ മതപരമായ (സത്സംഗ്) ചടങ്ങിനിടെ മരിച്ചവരുടെ എണ്ണം 116 ആയി. മരിച്ചവരില്‍ 89 പേര്‍ ഹാത്രസ് സ്വദേശികളും 27 പേര്‍ ഇറ്റ സ്വദേശികളുമാണ്. ഭോലെ ബാബ എന്ന മതപ്രഭാഷകന്‍ നടത്തിയ സത്സംഗത്തിനിടെ മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഫുരി ഗ്രാമത്തിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സത്സംഗത്തിന് ശേഷം ബാബയെ കാണാനുള്ള ആളുകളുടെ തിക്കും തിരക്കുമാണ് അപകടത്തിന് പിന്നിലെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടയില്‍ വിശ്വാസികള്‍ ബാബയുടെ കാല്‍പ്പാദത്തിന് സമീപത്ത് നിന്നും മണ്ണ് ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ട്രക്കുകളില്‍ ഉള്‍പ്പെടെയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ഇനിയും മരണസംഖ്യ കൂടാനാണ് സാധ്യതയെന്നാണ് വിവരം.


സകാര്‍ വിശ്വ ഹരി ഭോലെ ബാബ എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ 15,000ത്തോളം പേര്‍ തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് താല്‍ക്കാലിക അനുമതി നല്‍കിയിരുന്നതായി അലിഗഢ് ഐജി ശല് മതുര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വയം പ്രഖ്യാപിത ആള്‍ ദൈവമാണ് ഭോലെ ബാബ എന്ന നാരായണ്ഡ സാഗര്‍. ഇയാളുടെ പ്രഭാഷണം കേള്‍ക്കാനെത്തിയവരാണ് അപകടത്തിനിരയായത്. ഐബി ഉദ്യോഗസ്ഥനായിരുന്ന നാരായണ്‍ ജോലി ഉപേക്ഷിച്ച് ആത്മീയതയിലേക്ക് എത്തിയെന്നാണ് പറയപ്പെടുന്നത്. ഇയാള്‍ ഒളിവിലാണ്.

