KOYILANDY DIARY.COM

The Perfect News Portal

ഹരിയാന തെരഞ്ഞെടുപ്പ്; വിനേഷ് ഫോഗട്ടിന് ഉജ്വല വിജയം

ചണ്ഡിഗഢ്: ശക്തമായ മത്സരത്തില്‍ ഹരിയാനയിലെ ജുലാനയില്‍ വിനേഷ് ഫോഗട്ടിന് വിജയം. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 6140 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഫോഗട്ടിന്റെ വിജയം. എതിര്‍ സ്ഥാനാര്‍ത്ഥി ബിജെപിയുടെ യുവ നേതാവ് ക്യാപ്റ്റന്‍ യോഗേഷ് ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും വിജയം ഫോഗട്ടിനൊപ്പമായിരുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഫോഗട്ടായിരുന്നു മുന്നിലെങ്കിലും ഒരു ഘട്ടത്തില്‍ താഴെപ്പോയിരുന്നു, പിന്നീട് തിരിച്ചുകയറുകയായിരുന്നു.

ഒളിംപിക്‌സില്‍ ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടിരുന്നു. വലിയ വിവാദമായിരുന്നു ഈ സംഭവമുണ്ടാക്കിയത്. തുടര്‍ന്ന് പാരിസ് ഒളിംപിക്‌സ് കഴിഞ്ഞ് മടങ്ങിയെത്തിയ വിനേഷ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. പിന്നാലെ ജുലാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

 

അതേസമയം മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡയും വന്‍ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. ഹൂഡയുടെ സ്വന്തം തട്ടകമായ റോഹ്തക് ജില്ലയിലെ ഗാര്‍ഹി സാംപ്ല-കിലോയ് മണ്ഡലം ഹരിയാനയിലെ പ്രധാന സീറ്റുകളിലൊന്നാണ്. 2009, 2015, 2019 തെരഞ്ഞെടുപ്പുകളില്‍ ഹൂഡ ഉജ്വല വിജയം നേടിയിരുന്നു.

Advertisements

 

Share news