KOYILANDY DIARY

The Perfect News Portal

മൂടാടിയിൽ ഔഷധ സസ്യ കൃഷിയുടെ വിളവെടുപ്പ് നടന്നു

മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ജൈവ വൈവിധ്യ സംരക്ഷണം – കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായുള്ള ഔഷധ സസ്യ കൃഷിയുടെ വിളവെടുപ്പ് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ വിളവെടുപ്പ് ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. അഖില അധ്യക്ഷത വഹിച്ചു. പത്താം വാർഡിലെ മീത്തലെ പീടികയിൽ ഭാഗത്ത് ഒന്നര വർഷം മുമ്പാണ് കൃഷി ആരംഭിച്ചത്. ഒന്നാം ഘട്ടത്തിൽ കർഷകർക്ക് വേണ്ടി വിദഗ്ധരെ പങ്കെടുപ്പിച്ച് കൃഷിരീതികളെയും വിപണന സാധ്യതകളെയും സംബന്ധിച്ച സെമിനാർ നടത്തി. 
മുചുകുന്നിലെ സജീന്ദ്രൻ തെക്കേടത്ത് നേതൃത്വം നൽകുന്ന കർഷക കൂട്ടായ്മയാണ് ഔഷധ കൃഷി ഏറ്റടുക്കാൻ മൂന്നോട്ട് വന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ചെയ്യാവുന്ന ജോലികൾ കർഷക ഗ്രൂപ്പിന് നൽകി. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി തൈകൾ വാങ്ങിക്കാനുള്ള ധനസഹായം അനുവദിച്ചു. വിളവെടുത്ത് കഴിഞ്ഞാൽ ഔഷധം പൂർണമായും കേരള ആയുർവേദിക് കോ-ഒപ്. സൊസൈറ്റി ഏറ്റെടുക്കാമെന്നകാര്യത്തിൽ ഗ്രാമപഞ്ചായത്തുമായി കരാർ ഉണ്ടാക്കി.
Advertisements
ആയുർവേദ മരുന്നുകൾകളിലെ പ്രധാന ചേരുവയായ രാസ്ന ഉദ്പാദിപ്പിക്കുന്ന ചിറ്റരത്തയാണ് കൃഷി ചെയ്തത്. വംശനാശം നേരിടുന്ന പല ഔഷധങ്ങളെയും നില നിർത്താനും സംരക്ഷിക്കാനും ജൈവ വൈവിധ്യ സംരക്ഷണത്തിനും പദ്ധതി സഹായകമായതായി പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പറഞ്ഞു. കോട്ടയിൽ കാവും വാഴയിൽ പാതാളവും ജൈവ വൈവിധ്യ പാരമ്പര്യ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ  അവസാന ഘട്ടത്തിലാണ്. കൂടാതെ മുളകൾ നട്ടുപിടിപ്പിക്കുന്നതു മഞ്ഞൾ വനം പദ്ധതിയും ഈ മാസം ആരംഭിക്കാനും പരിപാടിയുണ്ട്.തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ ഇതിനായി ഉപയോഗിക്കും.
ആയുർവേദ കോ ഒപ് സൊസൈറ്റി പ്രസിഡൻ്റ് ഡോ: വി.എ. ഉദയകുമാർ കർഷർക്കുള്ള ഉപഹാര സമർപ്പണം നടത്തി. ടി.ഗിരിഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ ലത കെ.പി. ഡോ. ചിത്രകുമാർ കൃഷി ഓഫീസർ ഫൗസിയ, സജീന്ദ്രൻ തെക്കേടത്ത്, സുരേഷ് മന്ദത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സെക്രട്ടി എം. ഗിരീഷ് സ്വാഗതവും റഷീദ് എടത്തിൽ നന്ദിയും പറഞ്ഞു.