കരനെൽ കൃഷിയുടെ വിളവെടുപ്പ് നടത്തി

കൊയിലാണ്ടി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ നടപ്പാക്കിയ കരനെൽ കൃഷിയുടെ വിളവെടുപ്പ് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ നിർവ്വഹിച്ചു. നടുക്കണ്ടി മീത്തൽ ബിന്ദുരാമകൃഷ്ണനാണ് രണ്ടേക്കർ സ്ഥലത്ത് കരപറമ്പിൽ നെൽകൃഷി ചെയ്തത്. കൃഷിഭവൻ മുഖാന്തിരം വിതരണം ചെയ്ത ജ്യോതി നെൽവിത്താണ് ഉപയോഗിച്ചത്.

കാർഷികകർമ സേനയിലൂടെ തവിടുകളയാത്ത മൂടാടി അരിയാക്കി വിപണന സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാർഡ് മെമ്പർ ലത കെ.പി, കൃഷി ഓഫീസർ ഫൗസിയ, ഒ രഘുനാഥ്. കെ. സദാനന്ദൻ, സാവിത്രി എന്നിവർ പങ്കാളികളായി.

