KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ കക്കുളം പാടശേഖരത്തിൽ കൊയ്ത്തുത്സവം

കൊയിലാണ്ടി: വിയ്യൂർ കക്കുളം പാടശേഖരത്തിൽ കൊയ്ത്തുത്സവത്തിന് തുടക്കം. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഗീത കെ. ജി ഉദ്ഘാടനം ചെയ്തു. വ്യക്തികളും, കൃഷിശ്രീ കാർഷിക സംഘവും ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പാണ് നടക്കുന്നത്. യന്ത്രം ഉപയോഗിച്ചാണ് കൊയ്ത്ത് നടത്തുന്നത്.
അരീക്കൽ ചന്ദ്രൻ, കൃഷിശ്രീ പ്രസിഡണ്ട് പ്രമോദ് രാരോത്ത്, കൃഷിശ്രീ സെക്രട്ടറി രാജഗോപാൽ, വിനോദ് കെ. കെ, കൃഷി ഓഫീസർ വിദ്യ . പി, കൃഷി അസിസ്റ്റൻറ് ജിജിൻ. എം. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പാടശേഖര സമിതി പ്രസിഡണ്ട് ശിവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
Share news