KOYILANDY DIARY.COM

The Perfect News Portal

ഹരിവരാസനം റേഡിയോ; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രക്ഷേപണം തുടങ്ങുന്നു

പന്തളം: തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. ശബരിമല തീർത്ഥാടകർക്കും വിശ്വാസികൾക്കുമായാണ് ഹരിവരാസനം എന്ന പേരിൽ റേഡിയോ എത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണ് തീരുമാനം. സന്നിധാനത്ത് നിന്നും പ്രക്ഷേപണം ചെയ്യുന്ന റേഡിയോ പൂർണമായും ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലായിരിക്കും.

24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമല വാർത്തകൾ, അറിയിപ്പുകൾ, പ്രത്യേക സെഗ്മെന്റുകൾ, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവയും ഹരിവരാസനം റേഡിയോയിൽ ഉണ്ടാകും. സന്നദ്ധരായ കമ്പനികളിൽനിന്ന് താൽപര്യപത്രം ഉടൻ ക്ഷണിക്കും. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് പരിഗണന നൽകുക.

 

Share news