“ഹരിത സാന്ത്വനം” നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

കൊയിലാണ്ടി: പരിസ്ഥിതി ദിനം ആചരിച്ചു “ഹരിത സാന്ത്വനം” നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റും, എൻ എസ് എസ് യൂണിറ്റും, ഹൈസ്കൂൾ ജെ ആർ സി യൂണിറ്റും, പരിസ്ഥിതി ക്ലബും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി വനമിത്ര അവാർഡ് ജേതാവ് സി രാഘവൻ വൃക്ഷത്തെ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

2021-22 വർഷത്തെ കർഷകശ്രീ അവാർഡും 2023 – 24 വർഷത്തെ ജൻ അഭിയാൻ ട്രസ്റ്റിൻ്റെ അംബേദ്കർ രത്ന അവാർഡും ലഭിച്ച ഒ കെ സുരേഷ് പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ് നടത്തി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അമ്പിളി കെ കെ അധ്യക്ഷത വഹിച്ചു.


പി ടി എ പ്രസിഡൻ്റ് K C സുരേഷ് പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ഗൈഡ്സ് യൂണിറ്റ് ലീഡർ ശിൽപ സി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുനിത ആർ, ജെ ആർ സി കൗൺസിലർ സജിത, ലിനീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഗൈഡ്സ് യൂണിറ്റ് ലീഡർ ദേവപ്രിയ എം എം സ്വാഗതവും എൻ എസ് എസ് യൂണിറ്റ് ലീഡർ സായന്ത് എസ് നന്ദിയും പറഞ്ഞു.

