ഹരിത കർമ്മ സേന കടകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് കവറുകൾക്ക് യൂസർ ഫീ കുറവ് വരുത്തണം: കെ.വി.വി.എസ്

ഉള്ള്യേരി: ഹരിത കർമ്മ സേന കടകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് കവറുകൾക്ക് യൂസർ ഫീ കുറവ് വരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കടുത്ത വ്യാപാര മാന്ദ്യവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന സാഹചര്യം വിലയിരുത്തി ഫീ കുറച്ച് കച്ചവടക്കാരെ ദുരിതത്തിൽ നിന്ന് കരകയറ്റണമെന്നും ആവശ്യപ്പെട്ട് ഉള്ള്യേരി പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം കൈമാറി. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി പിആർ രഘുത്തമൻ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
