മകളെ ശല്യം ചെയ്യുന്നത് വിലക്കി; പിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: മകളെ ശല്യം ചെയ്യുന്നത് വിലക്കിയ പിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് സുരേഷ്(46) എന്നയാള്‍ക്ക് നേരെ പൂങ്കുളം ചാമുണ്ഡി ക്ഷേത്രത്തിനു സമീപം ആക്രമണമുണ്ടായത്. പൂങ്കുളത്തെ ടര്‍ഫിനടുത്ത് വെച്ച് പ്രതികള്‍ സുരേഷിനെ തലയില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

കേസിലെ രണ്ടാം പ്രതിയായ പാറവിള കുഴിയന്‍വിള ലക്ഷംവീട്ടില്‍ പാപ്പി എന്ന സുജിത്ത് (22), മൂന്നാം പ്രതി കല്ലടിച്ചാംമൂല ആലു നിന്നവിള വീട്ടില്‍ അച്ചു (21) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോവളം പോലീസാണ് പിടികൂടിയത്. കേസിൽ ഉള്‍പ്പെട്ട മൂന്ന് പേര്‍ ഒളിവിലാണ്

