മെയ് ദിനാശംസകളുമായി കെജിഎച്ച്ഡിഎസ്എംയു (സിഐടിയു)

കൊയിലാണ്ടി: ലോക തൊഴിലാളി ദിനത്തിൽ ആശംസകളുമായി കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) ആശുപത്രി പരിസരത്ത് പതാക ഉയർത്തി. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ ഒഞ്ചിയം മെയ്ദിന സന്ദേശം നൽകി. ജില്ലാ കമ്മിറ്റി അംഗം ബിജീഷ് കെ, ലീന എ. കെ. പതാക ഉയർത്തി. ശാലിനി യു വി, അരുൺ കൊല്ലം തുടങ്ങിയവർ നേതൃത്വം നൽകി.
