KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരഹൃദയത്തിൽ ഹാപ്പിനസ് പാർക്ക് സെപ്റ്റംബർ 2ന് നാടിന് സമർപ്പിക്കും

കൊയിലാണ്ടിക്കാർക്ക് സായാഹ്നങ്ങൾ ചെവലഴിക്കാൻ ഇനി ദൂരെയെങ്ങും പോകേണ്ട.. ഇതാ നഗര ഹൃദയത്തിലായി ഒരു മനോഹരമായ ഹാപ്പിനസ് പാർക്ക് നിങ്ങൾക്കായി ഒരുങ്ങിയിരിക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ ആശയങ്ങളിൽ ഉദിച്ചുയർന്ന ഒരു സ്വപ്ന പദ്ധതിയാണ് കൊയിലാണ്ടി നഗരഹൃദയത്തിൽ മിഴി തുറക്കുന്നത്. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഹാപ്പിനെസ് പാർക്കുകളും സ്നേഹാരാമങ്ങളും നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കി നഗരസഭ മുന്നോട്ടു പോവുകയാണ്.
നഗരസഭ ഫണ്ടിനോടൊപ്പം നഗരത്തിലെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടെയും സ്പോൺസർഷിപ്പോടുകൂടിയുമാണ്  ഹാപ്പിനെസ്സ് പാർക്കുകൾ നിർമ്മിക്കുന്നത്. അതിൻറെ ഭാഗമായി കൊയിലാണ്ടി നഗര ഹൃദയത്തിൽ  വ്യാപാര സ്ഥാപനമായ ‘സ്റ്റീൽ ഇന്ത്യ’ യുടെ സഹായത്തോടുകൂടി നിർമ്മിച്ച ഹാപ്പിനെസ്സ് പാർക്ക്  സെപ്റ്റംബർ 2 തിങ്കളാഴ്ച വൈകു. 6 മണിക്ക് കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു. ചടങ്ങിൽ എംഎൽഎ കാനത്തിൽ ജമീല  അധ്യക്ഷയാകും.
ഉദ്ഘാടനത്തോടനുബന്ധിച്ച് 5 മണി മുതൽ പ്രശസ്ത ഓടക്കുഴൽ സംഗീത വിദഗ്ധൻ എഫ് ടി രാജേഷ് ചേർത്തലയുടെ സംഗീതവിരുന്നും ഒരുക്കുന്നു. പാർക്ക് സപ്തബർ 2 മുതൽ  ജനങ്ങൾക്കായി തുറന്നു കൊടുക്കും. പാർക്കിൽ കുടിവെള്ള സൗകര്യം ഫ്രീ വൈഫൈ സൗകര്യം ടി.വി  എഫ് എം റേഡിയോ, സിസിടിവി എന്നിവയും ഒരുക്കും. സായാഹ്നങ്ങളിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് നഗരസഭയുടെ മുൻകൂർ അനുവാദത്തോടെ അനുവദിക്കുന്നതാണെന്നും എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ടും വൈസ് ചെയർമാൻ അഡ്വ. കെ സത്യനും അറിയിച്ചു.
Share news