ഹംദ് നവ സാരഥികളെ പ്രഖ്യാപിച്ചു

കൊയിലാണ്ടി – പാറപ്പള്ളി: മർകസിന് കീഴിൽ പാറപ്പള്ളിയിൽ പ്രവർത്തിക്കുന്ന മർകസ് മാലിക് ദീനാർ ഖുർആൻ റിസർച്ച് അക്കാദമി പൂർവ വിദ്യാർത്ഥി സംഘടന ഹംദിൻ്റെ 2024-2026 വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. മാതൃ സ്ഥാപനമായ മർകസ് മാലിക് ദീനാറിന്റെ പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ടാണ് യൂണിയൻ്റെ പ്രവർത്തനങ്ങൾ. കാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ സ്ഥാപന മേധാവി ഇസ്സുദ്ദീൻ സഖാഫി സാരഥികളെ പ്രഖ്യാപിച്ചു.

പ്രസിഡൻ്റായി ഹാഫിള് ഷാഫി സഖാഫി പുതുക്കയത്തെയും, ജനറൽ സെക്രട്ടറിയായി ഹാഫിള് അനസ് സഖാഫി ചെറുതുരുത്തിയെയും, ഫിനാൻസ് സെക്രട്ടറിയായി ഹാഫിള് തഖിയുദ്ധീൻ സഖാഫി കാവനൂരിനെയും, കോർഡിനേറ്ററായി ഹാഫിള് യാസീൻ സഖാഫി പത്തനാപുരവും, വൈസ് പ്രസിഡൻ്റുമാരായി ഹാഫിള് ഇസ്മാഈൽ സഖാഫി ഓമശ്ശേരി, ഹാഫിള് മുഷ്താഖ് സഖാഫി ചെറുവാടി, ഹാഫിള് സാബിത് അലി സഖാഫി കൊടുവള്ളി, ഹാഫിള് അബ്ദുറഹ്മാൻ സഖാഫി വാണിമേൽ എന്നിവരെയും,

ജോയിൻ സെക്രട്ടറിമാരായി ഹാഫിള് ഷാമിൽ സഖാഫി അരയങ്കോട്,ഹാഫിള് അബ്ദുൽ ലത്തീഫ് ചിയ്യൂർ, ഹാഫിള് വഫാ മുഹമ്മദ് കൈതപ്പൊയിൽ, ഹാഫിള് അഹമദ് തമീം ചുള്ളിക്കോട് എന്നിവരെയും ക്യാബിനറ്റ് മെമ്പർമാരായി ഹാഫിള് ഹബീബുറഹ്മാൻ സഖാഫി തിരുവള്ളൂർ, ഹാഫിള് ആഷിഖ് സഖാഫി പൈലിപ്പുറം , ഹാഫിള് മുബഷിർ ചാലിയം, ഹാഫിള് ഇബ്രാഹീം ഖലീൽ വട്ടോളി, ഹാഫിള് മിദ്ലാജ് വറ്റല്ലൂർ എന്നിവരെയും തെരഞ്ഞെടുത്തു.

മർകസ് മാലിക് ദീനാർ പ്രിൻസിപ്പാൾ ഹാഫിള് ശുഹൈബ് സഖാഫി ഒഴുകൂർ ഉസ്താദുമാരായ യൂനുസ് സഖാഫി കൊയിലാണ്ടി,ഇർഷാദ് സൈനി അരീക്കോട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
