KOYILANDY DIARY.COM

The Perfect News Portal

എച്ച് വെങ്കിടേഷ് ഐ.പി.എസ് പുതിയ ക്രമസമാധാന ചുമതലയുള്ള എഡിജിപി

എച്ച് വെങ്കിടേഷ് ഐ പി എസ് പുതിയ ക്രമസമാധാന ചുമതലയുള്ള എഡിജിപി. നിലവില്‍ ക്രൈം ബ്രാഞ്ച് എഡിജിപിയാണ് എച്ച് വെങ്കിടേഷ് . മനോജ് എബ്രഹാം ഫയര്‍ഫോഴ്‌സ് മേധാവിയായതിനെ തുടര്‍ന്നുവന്ന ഒഴിവിലേക്കാണ് നിയമനം. എച്ച് വെങ്കിടേഷ് ഐ പി എസ് പുതിയ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാക്കിയ സർക്കാർ ഉത്തരവ് പുറത്തിറക്കി. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച മനോജ് എബ്രഹാമിനെ ഫയർ ആൻഡ് റസ്ക്യൂ മേധാവിയായാണ് സർക്കാർ നിയമിച്ചത്.

എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റിയായിരുന്നു മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നല്‍കിയത്. കഴിഞ്ഞ ദിവസം മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുകയും ഡിജിപി റാങ്കിലേയ്ക്ക് സ്ഥാനക്കയറ്റം നല്‍കി ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിക്കുകയും ചെയ്തിരുന്നു.

Share news