ജിവിഎച്ച്എസ്എസ് കൊയിലാണ്ടി കൈയ്യെഴുത്തു മാസിക ‘അറിവിൻ്റെ കൂടാരം’ പ്രകാശനം ചെയ്തു

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തു മാസിക ‘അറിവിൻ്റെ കൂടാരം’ പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരൻ രാധാകൃഷ്ണൻ എടച്ചേരിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സംഗീത പി.ജി. പുസ്തക പരിചയം നടത്തി. സ്റ്റുഡൻ്റ് എഡിറ്റർമാരായ ശ്രീദേവ് സി. കെ, ലിനാ ഫാത്തിമ എന്നിവർ ആശംസയർപ്പിച്ചു. സഗീർ കെ.വി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സുമേഷ് താമഠം നന്ദിയും പറഞ്ഞു.
