ജി വി എച്ച് എസ് എസ് കൊയിലാണ്ടി സ്വച്ഛതാ പ്രതിജ്ഞ സംഘടിപ്പിച്ചു
കൊയിലാണ്ടി: ഡോക്ടർ ബി ആർ അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളേജ് ബാലുശ്ശേരിയും ജി വി എച്ച് എസ് എസ് കൊയിലാണ്ടിയും സംയുക്തമായി സ്വച്ഛതാ പ്രതിജ്ഞ സംഘടിപ്പിച്ചു. എൻ എസ് എസ് വിദ്യാർത്ഥികളുടെയും റെയിൽവേ ജീവനക്കാരുടെയും നേതൃത്വത്തിൽ പ്ലാറ്റ്ഫോംമിൽ ഫ്ലാഷ് മോബും മറ്റു കലാപരിപാടികളും അവതരിപ്പിച്ചു.

പാലക്കാട് ഡിവിഷൻ അസിസ്റ്റൻഡ് ഓപ്പറേറ്റിംഗ് മാനേജർ അറുമുഖം വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ കൈമാറി. യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും റെയിൽവേ ജീവനക്കാരുടെയും സഹകരണത്തോടെ സ്റ്റേഷൻ വിശ്രമമുറി, ശുചിമുറി എന്നിവ വൃത്തിയാക്കി. സ്റ്റേഷൻ സുപ്രണ്ട് എം രവീന്ദ്രൻ, ടി വിനു, റൂബിൻ, റെയിൽവേ ചീഫ് ഹെൽത് ഇൻസ്‌പെക്ടർ ചന്ദ്രേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. അറുപതോളം പേർ പരിപാടിയിൽ പങ്കെടുത്തു.
