KOYILANDY DIARY.COM

The Perfect News Portal

ഗുരുവായൂർ റെയിൽവേ മേൽപ്പാലം; ഉദ്ഘാടനം14ന്. അവസാന മിനുക്ക് പണികളും പൂർത്തിയാവുന്നു

ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലം അവസാന മിനുക്ക് പണികളും പൂർത്തിയാവുന്നു. 14ന് നടക്കുന്ന ഉദ്ഘാടനം കെങ്കേമമാകും. അവസാന അവലോകനയോഗം ശനിയാഴ്ച വൈകിട്ട് നടന്നു. മേൽപ്പാലത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച ഒരുക്കങ്ങൾ പൂർത്തീകരിച്ച് വരുന്നതായി ഉദ്യോഗസ്ഥരും കരാർ കമ്പനിയും യോഗത്തെ അറിയിച്ചു. അധ്യക്ഷനായ എൻ കെ അക്ബർ എംഎൽഎ മേൽപ്പാല നിർമാണത്തിൽ സഹകരിച്ച എല്ലാ വകുപ്പുകൾക്കും ഗുരുവായൂർ പൗരാവലിയുടെ നന്ദി അറിയിച്ചു.

കൂട്ടായ്മയുടെ ഫലമായാണ് നമുക്ക് കിഫ്ബി പദ്ധതിയിൽ  പൂർത്തീകരിക്കുന്ന ആദ്യ ഉരുക്കുപലമായി ഗുരുവായൂർ മേൽപ്പാലം മറിയതെന്ന്  എംഎൽഎ പറഞ്ഞു. ഇക്കാര്യത്തിൽ  മാധ്യമങ്ങളും ​ഗുണകരമായി തന്നെ വാർത്ത നൽകിയെന്നും എം എൽ എ പറഞ്ഞു  ഈ അവലോകനം യോഗം അടക്കം 28 അവലോകന യോഗങ്ങൾ ചേരുകയും പ്രവർത്തിയുടെ പുരോഗതി, നിർമ്മാണവുമായി  ബന്ധപ്പെട്ട തടസ്സങ്ങൾ എന്നിവ യഥാസമയം റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ തയ്യാറായി. മേൽപ്പാലം നിർമ്മിച്ച തൊഴിലാളികൾക്ക് നവംബർ 13ന് വൈകീട്ട്  7ന്  ഗുരുവായൂർ ടൗൺ ഹാളിൽ പ്രത്യേകം വിരുന്ന് നൽകാനും അവസാനമായി ചേർന്ന അവലോകന യോ​ഗം തീരുമാനിച്ചു. 

 

ഉദ്ഘാടനത്തിന്റെ തലേദിവസം പൊതുജനങ്ങൾക്ക് പാലത്തിലൂടെ നടന്ന് കാണനുള്ളഅവസരമുണ്ടാകും. ഉദ്ഘാടന ദിവസം നാടുമുറിക്കലിനു ശേഷം  പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബസിൽ പാലത്തിലൂടെ ആദ്യ യാത്ര നടത്തും. ബസിൽ പൊതു ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. മേൽപ്പാല ഉദ്ഘാടനത്തിൽ ​പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, റെയിൽവേ വകുപ്പ്  മന്ത്രി വി അബ്ദുറഹ്മാൻ, ജില്ലയിലെ മന്ത്രിമാർ, ടി എൻ പ്രതാപൻ എംപി, രാഷ്ട്രീയ പാർട്ടി നേതാക്കൾ എംഎൽഎമാർ എന്നിവർ പങ്കെടുക്കും. 

Advertisements

മേൽപ്പാലനിർമ്മാണത്തിന് സമാനമായ രീതിയിൽ  ​ഗുരുവായൂർ തിരുവെങ്കിടം അടിപ്പാതയാഥാർത്ഥ്യമാക്കാൻ  അവലോകനം  പൊതുമരാമത്ത് പ്രവർത്തികളുടെ പ്രതിമാസ അവലോകന യോഗത്തിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ എ സി പി കെ ജി സുരേഷ്, ചാവക്കാട് തഹസിൽദാർ ടി കെ ഷാജി, ആർബിഡിസി കെ എ കെ എഞ്ജിനീയർ പി കെ അഷിദ്, റൈറ്റ്സ് ഉദ്യോഗസ്ഥർ, കരാർ കമ്പനി ഉദ്യോഗസ്ഥർ, നഗരസഭാ ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Share news