KOYILANDY DIARY.COM

The Perfect News Portal

ഗുരുദേവ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരനെ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം എ.കെ. അനുരാജ് സന്ദര്‍ശിച്ചു

കൊയിലാണ്ടി: കോളജിലെ സംഭവവുമായ ബന്ധപ്പെട്ട് മർദ്ദനത്തിനിരയായ കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരനെ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം എ.കെ. അനുരാജ് സന്ദര്‍ശിച്ചു. കോളജിലുണ്ടായ സംഭവവും ഇപ്പോഴത്തെ സാഹചര്യവും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. ക്ലാസ് പുനരാരംഭിച്ചെങ്കിലും പൊലീസ് സംരക്ഷണം തുടര്‍ന്നുവരികയാണ്.
കോളജിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ പിന്തുണയും അനുരാജ് വാഗ്ദാനംചെയ്തു. സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള കോര്‍ട്ട് മെംബറും മടപ്പള്ളി ഗവ. കോളജ് മുന്‍ അസോസിയേറ്റ് പ്രഫസറുമായ ഡോ. ദിവാകരന്‍ മന്നത്ത്, ഭാരതീയവിചാരകേന്ദ്രം കൊയിലാണ്ടി യൂനിറ്റ് സെക്രട്ടറി വി.വി. സജീവന്‍ എന്നിവരും സിന്‍ഡിക്കേറ്റംഗത്തിനൊപ്പം ഉണ്ടായിരുന്നു.
Share news