KOYILANDY DIARY.COM

The Perfect News Portal

ലോക് ഭവൻ കലണ്ടറിൽ ഗുരു ചേമഞ്ചേരിയും

.

കൊയിലാണ്ടി: സ്വാതന്ത്ര സമര സേനാനികളെയും സാമൂഹ്യ പരിഷ്കർത്താ ക്കളെയും ഉൾപ്പെടുത്തി ലോക് ഭവൻ ഇറക്കിയ 2026 ലെ കലണ്ടറിൽ കഥകളി ആചാര്യൻ യശ്ശശരീയനായ പത്മശ്രീ ഗുരു ചേമഞ്ചേരിയും ഇടം പിടിച്ചു. ജൂൺ മാസത്തിൽ പിറന്നാൾ വരുന്ന പ്രമുഖരായവരുടെ ചിത്രത്തോടൊപ്പമാണ് ഗുരുവും ഇടം പിടിച്ചത്. ജി. ശങ്കര കുറുപ്പ്, ചങ്ങമ്പുഴ, ഉള്ളൂർ എസ് പരമേശ്വരൻ, നടൻ സത്യൻ, കുട്ടികൃഷ്ണമാരാർ, ബങ്കിം ചന്ദ്ര ചാറ്റർജി, രാമപ്രസാദ് ബിസ്മിൽ, റാണി ലക്ഷ്മി ഭായ്, തുടങ്ങിയവരും ജൂൺ മാസത്തിലെ വിശേഷ ദിവസങ്ങളിലുണ്ട്.

 

കൂടാതെ മഹാത്മാഗാന്ധി, നേതാജി സുഭാഷ്‌ചന്ദ്രബോസ്, വീര സവർക്കർ, ചന്ദ്രശേഖര ആസാദ്, അബ്ദുൾ കലാം ആസാദ്, ഭഗത് സിങ്ങ്, മഹർഷി അരവിന്ദ് ഘോഷ്, വിവേകാനന്ദ സ്വാമികൾ, രവീന്ദ്രനാഥ ടാഗോർ, കൂടാതെ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരുദേവൻ, ടി. കെ. മാധവൻ, കെ. കേളപ്പജി, സിനിമാ രംഗത്ത് പ്രേം നസീർ, ഭരതൻ, ജയൻ, എം ടി, തിക്കുറിശ്ശി, നെടുമുടി, എഴുത്തുകാരിൽ ഒ. വി. വിജയൻ, മലയാറ്റൂർ, ചെമ്പൈ, കുഞ്ഞുണ്ണി മാഷ്, സ്വാതി തിരുന്നാൾ, കുമാരനാശാൻ തുടങ്ങിയവരുടെ ചിത്രങ്ങളുണ്ട്. കഴിഞ്ഞ ദിവസമാണ് ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് നൽകി നിർവ്വഹിച്ചത്.

Advertisements
Share news