KOYILANDY DIARY.COM

The Perfect News Portal

എകരൂരിൽ  അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

ബാലുശ്ശേരി: എകരൂരിൽ  അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ഏകരൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ (25) ആണ് കുത്തേറ്റ് മരിച്ചത്. അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. കൂടെ താമസിക്കുന്ന 7 പേരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു.
.
.
നെഞ്ചിലും പുറത്തുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചു. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ബാലുശ്ശേരി ഐ പി ടി പി ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Share news