KOYILANDY DIARY.COM

The Perfect News Portal

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ച്ചർ ഒഴിവ്

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യ ക്യാമ്പസിൽ നടത്തുന്ന എം. എസ് സി. (സൈക്കോളജി & ഡിസാസ്റ്റർ മാനേജ്‌മെൻറ്) പ്രോഗ്രാമിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് വാക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. സൈക്കോളജിയിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും യു. ജി. സി. നെറ്റുമാണ് അടിസ്ഥാന യോഗ്യത. ഡിസാസ്റ്റർ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയം അഭിലഷണീയം.

താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂൺ 24ന് രാവിലെ 10ന് സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലെ സൈക്കോളജി വിഭാഗത്തിൽ നടത്തുന്ന വാക്ക് – ഇൻ – ഇന്റർവ്യൂവിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447326808, 9746396112

Share news