GST സംസ്ഥാനത്ത് ജൂലൈ 11ന് വ്യാപരി ഹർത്താൽ

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലൈ 11ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുന്നു. വേണ്ടത്ര അടിസ്ഥാന സൗകര്യവും പഠനവും വ്യക്തതയുമില്ലാതെ നടപ്പിലാക്കിയ ജി.എസ്.ടി.യിൽ കച്ചവടക്കാരെയും പൊതുജനങ്ങളെയും തമ്മിലടിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ചെറിയ നിരക്കിൽ നികുതി അടച്ച് സ്റ്റോക് ചെയ്ത പല സാധനങ്ങൾക്കും ജി എസ് ടി യിൽ പതിനെട്ട് ശതമാനത്തിൽ കൂടുതൽ നിരക്കാണുള്ളത്.ഇത്തരം സാധനങ്ങൾ എം.ആർ.പി വിലയിൽ വിറ്റാൽ കനത്ത നഷ്ടം സഹിക്കേണ്ടി വരും.
ജി.എസ്.ടി സുഗമമായി നടപ്പിലാക്കുന്നതിനും റിട്ടേൺ സമർപ്പിക്കുന്നതിനും മൂന്ന് മാസം അനുവദിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാതെ ലീഗൽ മെട്രോളജിയേയും വാണിജ്യനികുതി ഉദ്യോഗസ്ഥരെയും അനധിക്യതമായി പരിശോധന നടത്തി ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെയാണ് ജൂലൈ 11ന് ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും അടക്കം സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് എറണാകുളത്ത് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

വിഷയത്തിൽ ഉടനെ പരിഹാരം ഉണ്ടായില്ലെങ്കിൽ 11 ന് ആലപ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാന പ്രവർത്തക സമിതി യോഗം കൂടുതൽ കടുത്ത സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു

