KOYILANDY DIARY.COM

The Perfect News Portal

പേരക്കുട്ടിയെ മൈസൂരിൽ നഴ്‌സിംഗ് കോളജിൽ ചേർത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ മരത്തിലിടിച്ച് അപകടം; വല്യുമ്മ മരിച്ചു

മലപ്പുറം: പേരക്കുട്ടിയെ മൈസൂരിൽ നഴ്‌സിംഗ് കോളജിൽ ചേർത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ മരത്തിലിടിച്ച് അപകടം. വല്യുമ്മ മരിച്ചു. കുട്ടികൾ ഉൾപ്പെടെ 6 പേർക്ക്. വണ്ടൂർ കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിൻ്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. വണ്ടൂർ കൂരാട് പാലത്തിന് സമീപമാണ് അപകടം നടന്നത്. വീട്ടിലെത്താൻ ഒന്നര കിലോമീറ്റർ മാത്രം ദൂരം ബാക്കിയുള്ളപ്പോഴാണ് അപകടമുണ്ടായത്. 
Share news