KOYILANDY DIARY.COM

The Perfect News Portal

വായനശാലകളുടെ ഗ്രേഡ് പരിശോധന ഉടൻ ആരംഭിക്കും       

കൊയിലാണ്ടി: വായനശാലകളുടെ ദൈനംദിന പ്രവർത്തനം പരിശോധിച്ച് ഗ്രേഡ് തീരുമാനിക്കാനുള്ള പരിശോധന ഉടൻ ആരംഭിക്കുമെന്നും പരിശോധനക്കാവശ്യമായ ഒരുക്കങ്ങൾ ലൈബ്രറി നടത്തണമെന്നും കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ ചേർന്ന ലൈബ്രറി സിക്രട്ടറിമാരുടെ യോഗത്തിൽ ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡണ്ട് ഡോ. കെ. ദിനേശൻ അഭ്യർത്ഥിച്ചു.
.
.
ലൈബ്രറികളിൽ ബാലവേദി, യുവവേദി വനിതാ വേദി വയോജന വേദി തുടങ്ങിയവ രൂപീകരിച്ച് ഒരു പ്രദേശത്തെ ജാതി-മത രാഷ്ട്രീയ വ്യത്യാസമന്യേ മുഴുവൻ ജനങ്ങളുടെയും പൊതു ഇടങ്ങളായി മാറ്റാൻ ലൈബ്രറി പ്രവർത്തകർ ശ്രദ്ധിക്കണമെന്നും ഒക്ടോബർ 30, 31, നവമ്പർ 1 തീയ്യതികളിൽ നടക്കുന്ന പുസ്തകോത്സവം വിജയിപ്പിക്കുവാനും ലൈബ്രറികളിലെ ഡിജിറ്റലൈസേഷൻ പ്രവർത്തനം ഉടൻ പൂർത്തിയാക്കാനും പ്രസിഡണ്ട് അഭ്യർത്ഥിച്ചു.
.
.
താലൂക്ക് വൈസ് പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. താലൂക്ക് സിക്രട്ടറി കെ.വി. രാജൻ കമ്മിറ്റി അംഗം NV ബാലൻ എന്നിവർ സംസാരിച്ചു.
Share news