KOYILANDY DIARY.COM

The Perfect News Portal

തൊഴിൽ വകുപ്പിനെ കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണം.. INTUC

തൊഴിൽ വകുപ്പിനെ കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണം. ഐ.എൻ.ടി.യു.സി. കേരളത്തിലെ ഇടതു സർക്കാറിന്റെ തൊഴിൽ മേഖല പൂർണ്ണമായും തകർച്ചയെ നേരിടുകയാണെന്നും തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന സാഹചര്യത്തിൽ തൊഴിൽ വകുപ്പിനെ കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്ന് INTUC സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി ആവശ്യപ്പെട്ടു. ഓൾ കേരള പെയിന്റേഴ്സ് കോൺഗ്രസ്സ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മനോജ് കാപ്പാട് അദ്ധ്യക്ഷത വഹിച്ചു.
മിനിമം വേതനം, ഉൾപ്പെടെ അവകാശങ്ങൾ സംരക്ഷിക്കാൻ തൊഴിലാളികളെ സംഘടിപ്പിച്ച് നവംബർ 8 ന് സെക്രട്ടറിയേറ്റിനു മുൻപിൽ ആയിരക്കണക്കിനു തൊഴിലാളികൾ ഉപവസിക്കും. യോഗത്തിൽ ജില്ലാ തല മെമ്പർഷിപ്പ് ഉദ്ഘാടനവും നടന്നു. പി.കെ പുരുഷോത്തമൻ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. പി രത്നവല്ലി ടീച്ചർ, രാമചന്ദ്രൻ ആയടത്തിൽ . തോറോത്ത് മുരളീധരൻ, ടി.കെ. നാരായണൻ, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, മനോജ് എം.സി, ഉണ്ണികൃഷ്ണൻ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.
Share news