തളിയിൽ ഗോവിന്ദൻ പിഷാരടിയെ അനുസ്മരിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വർഷങ്ങളോളം പ്രധാന നാന്ദകത്തിന് ഉണ്ട മാല കെട്ടികൊണ്ടിരുന്ന തളിയിൽ ഗോവിന്ദൻ പിഷാരടി അനുസ്മരണം പിഷാരികാവ് മുൻ മേൽശാന്തി എൻ.പി. നാരായണൻ മൂസത് ഉദ്ഘാടനം ചെയ്തു. അനുസ്മരണസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷത വഹിച്ചു.
.

.
ശിവദാസൻ പനച്ചിക്കുന്ന്, പത്താലത്ത് ബാലൻ നായർ, ടി.ടി. നാരായണൻ, ഓട്ടൂർ ജയപ്രകാശ്, എ. ശ്രീകുമാരൻ നായർ, ഷിനിൽ മുല്ലത്തടത്തിൽ, ദാസൻ ഊരാംകുന്ന്, കെ.കെ. മുരളിധീരൻ, എം.വി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.
