ബുദ്ധദേബ് ഭട്ടാചാര്യയുടെ മരണത്തിൽ അനുശോചിച്ച് ഗോവിന്ദൻ മാസ്റ്റർ
ബുദ്ധദേബ് ഭട്ടാചാര്യയുടെ മരണത്തിൽ അനുശോചിച്ച് ഗോവിന്ദൻ മാസ്റ്റർ. സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്ന നേതാവായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ എന്ന് അദ്ദേഹം പറഞ്ഞു. ‘ഇടതുപക്ഷത്തിന്റെ ഉന്നത നേതാക്കളിൽ ഒരാളാണ് ബുദ്ധദേബ്. ബംഗാളിനെ പുതിയ നാടാക്കി രൂപീകരിച്ചതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിലെ പാർട്ടി ഇന്നും നാളെയും പൊതുപരിപാടികൾ മാറ്റിവച്ചിട്ടുണ്ടെന്നും കേരളത്തിലൂടെനീളം അനുശോചന യോഗങ്ങൾ ചേരും’- ഗോവിന്ദൻ മാസ്റ്റർ.



