KOYILANDY DIARY.COM

The Perfect News Portal

ഗവർണറുടെ ഭരണഘടനപരമായ അധികാരങ്ങൾ പാഠ്യവിഷയമാക്കും; മന്ത്രി വി ശിവൻകുട്ടി

ഗവർണറുടെ ഭരണഘടനപരമായ അധികാരങ്ങൾ പാഠ്യവിഷയമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ വർഷം പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ അധികാരങ്ങളെ കുറിച്ച് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങളാണ് വിദ്യാലയങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം അറിയിക്കാതെയാണ് വീട്ടിലേക്ക് എബിവിപി പ്രതിഷേധം ഉണ്ടായത്. ഇന്നും വഴുതക്കാട് കരിങ്കൊടി കാണിച്ചു. കാറിന് മുകളിലെ ദേശീയ പതാക കീറി. പതുങ്ങിയിരുന്ന് ആക്രമിക്കുന്നത് ദുഷ്ടലാക്ക്. ഗവർണറുടെ അധികാരങ്ങളെ കുറിച്ച് കുട്ടികൾ അറിഞ്ഞിരിക്കണം. ഈ അവസരത്തിൽ കുട്ടികൾ ഗവർണറുടെ അധികാരങ്ങളെ കുറിച്ച് പഠിക്കണം. കുട്ടികൾ തെറ്റായി മനസ്സിലാക്കാൻ പാടില്ല. അടുത്ത വർഷം 11,12 ക്ലാസുകളിലെ പാഠപുസ്തകത്തിലും ഗവർണറുടെ അധികാരങ്ങൾ ഉൾപ്പെടുത്തും എന്നും മന്ത്രി അറിയിച്ചു.

Share news