ഗവർണർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി; കാലിക്കറ്റ് വിസിക്ക് തുടരാം

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്ക് തുടരാമെന്ന് ഡിവിഷൻ ബെഞ്ച്. തുടരാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിൽ ഡിവിഷൻ ബെഞ്ച് ഇടപെട്ടില്ല. ഉത്തരവ് റദ്ദാക്കണമെന്ന ഗവർണറുടെ ആവശ്യവും അംഗീകരിച്ചില്ല. സിംഗിൾ ബെഞ്ച് തന്നെ ഹർജി പരിഗണിക്കട്ടേയെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
