KOYILANDY DIARY

The Perfect News Portal

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകണമെന്നതാണ് സർക്കാറിന്റെ തീരുമാനം; മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകണമെന്നതാണ് സർക്കാറിന്റെ തീരുമാനമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ കാര്യം പരിഗണിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു എന്നും മന്ത്രി പറഞ്ഞു. ഒരു മാസത്തിനകം വിഷയത്തിൽ തീരുമാനം ഉണ്ടാകും എന്നും മന്ത്രി സഭയിൽ പറഞ്ഞു.

‘ബാങ്കുകളുമായി ചർച്ച നടത്തുന്നുണ്ട്. കൺസോഷ്യം കിട്ടുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. അതു നിലവിൽ മാറിയിട്ടുണ്ട്. ഇപ്പോൾ കെഎസ്ആർടിസി ബി കാറ്റഗറിയിലാണ്’ – മന്ത്രി കെ ബി ഗണേഷ് കുമാർ.