KOYILANDY DIARY.COM

The Perfect News Portal

പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം ഏറ്റുവുമധികം മരണങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ എന്‍ഫോഴ്‌സ്‌മെന്റ് കൂടുതല്‍ ശക്തമാക്കുമെന്നും കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തൃശ്ശൂര്‍ ജില്ലകളിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം ഏറ്റവുമധികം മരണമുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടുവെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്തമായ ഇടപെടലില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കും. ജൂണ്‍ ഒന്നിന് മുന്‍പ് എല്ലാ സ്‌കൂള്‍ ബസ്സുകളും ഫിറ്റ്‌നസ് ടെസ്റ്റ് പൂര്‍ത്തിയാക്കണമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി. എല്ലാ സ്‌കൂള്‍ ബസ്സുകളുടെയും അകത്തും പുറത്തു ക്യാമറ വെയ്ക്കണം. മെയ് മാസത്തില്‍ ഫിറ്റ്‌നസിന് വരുമ്പോള്‍ മൂന്നോ നാലോ ക്യാമറ സ്‌കൂള്‍ ബസ്സുകളില്‍ വെച്ചിരിക്കണം എന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു.

 

 

 

Share news