KOYILANDY DIARY.COM

The Perfect News Portal

വന്യമൃഗശല്യം കാരണം കർഷകർക്ക് നേരിട്ട നഷ്ടം സർക്കാർ പൂർണ്ണമായും ഏറ്റെടുക്കുക; ഐക്യകർഷക സംഘം

കണ്ണൂർ: വന്യമൃഗശല്യം കാരണം കർഷകർക്ക് നേരിട്ട നഷ്ടം സർക്കാർ പൂർണ്ണമായും ഏറ്റെടുക്കണമെന്ന് ഐക്യകർഷക സംഘം ആവശ്യപ്പെട്ടു. കാർഷിക വിളകൾക്ക് കാലാനുസൃതമായി താങ്ങുവില ഉയർത്തെണമെന്നും ആർ എസ് പി സെൻ്ററിൽ ചേർന്ന കണ്ണൂർ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഐക്യകർഷക സംഘം സംസ്ഥാന സെക്രട്ടറി എസ് എസ് സുധീർ ഉദ്ഘാടനം ചെയ്തു.
ആർ എസ് പി കേന്ദ്രകമ്മിറ്റിയംഗം ഇല്ലിക്കൽ അഗസ്തി, ജില്ലാ സെക്രട്ടറി വി മോഹനൻ, ഐക്യ കർഷക സംഘം സംസ്ഥാന ജോ – സെക്രട്ടറി റഷീദ് പുളിയഞ്ചേരി, ജില്ലാ സെക്രട്ടറി തോമസ് മാത്യു, പ്രസിഡണ്ട് ജോസ് സി ജെ, ജോൺസൻ പി തോമസ്, നാസർ കെ എൻ, രാജു എ, ഷാജി തോമസ്, സോമൻ സി പി, അക്ഷയ് പൂക്കാട് എന്നിവർ സംസാരിച്ചു.
Share news