KOYILANDY DIARY.COM

The Perfect News Portal

സിനിമ കോൺക്ലേവ് ഓഗസ്റ്റിൽ നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കോൺക്ലേവ് പൂർത്തിയായി രണ്ടുമാസത്തിനുശേഷം സിനിമാ നിയമനിർമാണം പൂർത്തിയാക്കാനാകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിനിമാ മേഖലകളിലെ എല്ലാ വിഭാഗങ്ങളും കോൺക്ലേവിന്റെ ഭാഗമാകും. കോൺക്ലേവിൽ ഉടലെടുക്കുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിന്റെ ഭാഗമാകും.

 

കോൺക്ലേവിൽ ഉടലെടുക്കുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിൽ ഉൾപ്പെടെത്തും. രണ്ടുമാസം സാവകാശമാണ് സർക്കാർ ഇതിനായി ചോദിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലെ വിശദാംശങ്ങൾ സമർപ്പിക്കാൻ എസ്.ഐ.ടി സാവകാശം തേടി. 10 ദിവസം ഹൈക്കോടതി അനുവദിച്ചു. 10 ദിവസത്തിനുശേഷം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

Share news