KOYILANDY DIARY.COM

The Perfect News Portal

അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി സർക്കാർ

അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി സർക്കാർ. അതിഥി തൊഴിലാളികളുടെ മക്കൾ സ്കൂളിൽ പോകുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും ഓരോ പ്രദേശത്തെയും സ്കൂൾ അധികൃതരും അധ്യാപകരും ഇതിനായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് എറണാകുളം കാക്കനാട് സംഘടിപ്പിച്ച ജില്ലാതലയോഗത്തിൽ പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി.

“അതിഥി തൊഴിലാളികളുടെ മക്കളിൽ ചിലർ സ്കൂളിൽ പോകാതെ തെരുവിൽ അലയുന്നു. ഇത് കേരളത്തിന് ഭാവിയിൽ ദോഷമാകും. ഇവർ സ്കൂളിൽ പോകുന്നു എന്ന പരിശോധിക്കാൻ പ്രത്യേക രജിസ്റ്റർ തയ്യാറാക്കണം” മുഖ്യമന്ത്രി പറഞ്ഞു.

 

യോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള അഞ്ഞൂറോളം പേരുമായി മുഖ്യമന്ത്രി സംവദിച്ചു. എൽ ഡി എഫ് ഭരണത്തിൽ സമസ്ത മേഖലകളിലും വികസനം ഉറപ്പാക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സംസ്ഥാനം തകർന്നു എന്ന് ചിലർ പ്രചരിപ്പിക്കുന്നു. തകർച്ചയല്ല ഉയർച്ചയാണ് ഉണ്ടായത്. ഐടി മേഖലയിൽ, സ്റ്റാർട്ടപ് രംഗത്ത്, വ്യവസായ സൗഹൃദമാക്കുന്നതിൽ എല്ലാം കേരളത്തിൻ്റെ നേട്ടങ്ങൾ ദേശീയ ശ്രദ്ധ നേടി. സമാനതകളില്ലാത്ത ക്ഷേമപദ്ധതികളും നടപ്പാക്കി.

Advertisements

 

പരിപാടിയിൽ മന്ത്രിമാരായ പി രാജീവ്, പി പ്രസാദ്, ജി ആർ അനിൽ, കെ ബി ഗണേഷ് കുമാർ, കൊച്ചി മേയർ എം അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Share news