KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യമേഖലയെ തകർക്കാൻ സ്വകാര്യ ആശുപത്രി ലോബികളുമായി സർക്കാർ കൈ കോർക്കുന്നുവെന്ന്: അഡ്വ. കെ പ്രവീൺ കുമാർ

കൊയിലാണ്ടി: ആരോഗ്യമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനക്കും അനാസ്ഥക്കുമെതിരെ കൊയിലാണ്ടി താലൂക്ക്  ആശുപത്രിക്ക് മുൻപിൽ കൊയിലാണ്ടി, പയ്യോളി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. 
സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി പാവപ്പെട്ട രോഗികളുടെ അത്താണിയായ
കേരളത്തിന്റെ പൊതു ആരോഗ്യമേഖലയെ തകർക്കാൻ സർക്കാർ കൂട്ട് നിൽക്കുന്നുവെന്നും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിർജീവമായി കിടക്കുന്ന കാർഡിയോളജി, അസ്ഥി രോഗ വിഭാഗം, സ്ത്രീരോഗ വിഭാഗം, ഡയാലിസിസ് ഡിപ്പാർട്മെന്റ്,  ശിശുരോഗ വിഭാഗം, മോർച്ചറി സംവിധാനം ഉൾപ്പെടെയുള്ള ഡിപ്പാർട്മെന്റുകൾ പുനരുജ്ജീവിപ്പിക്കുമെന്നും അഡ്വ. കെ പ്രവീൺ കുമാർ പറഞ്ഞു.
കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എൻ മുരളീധരൻ തോറോത്ത് അധ്യക്ഷത വഹിച്ചു. സമരക്കാർക്ക് അഭിവാദ്യമർപ്പിച്ച് കെപിസിസി വർക്കിംഗ്‌ പ്രസിഡന്റ് ഷാഫി പറമ്പിൽ എം പി സമരപ്പന്തൽ സന്ദർശിച്ചു. കെപിസിസി മെമ്പർമാരായ കെ രാമചന്ദ്രൻ മാസ്റ്റർ, സി വി ബാലകൃഷ്ണൻ, മഠത്തിൽ നാണു മാസ്റ്റർ, രത്നവല്ലി ടീച്ചർ, ദളിത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് വി ടി സുരേന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ വിജയൻ, വി പി ഭാസ്കരൻ, സന്തോഷ്‌ തിക്കോടി, രാജേഷ് കീഴരിയൂർ, വി വി സുധാകരൻ, പി വി വേണുഗോപാൽ, ശീതൾ രാജ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജെറിൽ ബോസ് സി.ടി, മഹിളാ കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് വി കെ ശോഭന എന്നിവർ സംസാരിച്ചു.
മണ്ഡലം പ്രസിഡന്റ്മാരായ മുജേഷ് ശാസ്ത്രി, ജയേന്ദ്രൻ തിക്കോടി, രാമകൃഷ്ണൻ കിഴക്കയിൽ, രജീഷ് വെങ്ങളത്തുകണ്ടി, അരുൺ മണമൽ, പ്രമോദ് വി പി, അനിൽ പാണലിൽ നേതൃത്വം നൽകി.
Share news