ഷാജി മാസ്റ്റർ അധ്യാപക പുരസ്കാരം ഗോപകുമാർ ചാത്തോത്ത് ഏറ്റുവാങ്ങി

കൊയിലാണ്ടി: തിരുവനന്തപുരം തൈക്കാട് ഗവ. യുപി സ്കൂൾ പ്രധാന അധ്യാപകനും, കോവിഡ് കാലത്ത് സംസ്ഥാനത്ത് ഉടനീളമുള്ള വിദ്യാർത്ഥികളുടെ പഠനത്തിനായി സ്റ്റുഡിയോ സജ്ജീകരിക്കുകയും ചെയ്ത കൊയിലാണ്ടി വെങ്ങളത്ത് കണ്ടി എം. ഷാജി മാസ്റ്റർ സ്മാരക പ്രഥമ അധ്യാപക അവാർഡ് കൊയിലാണ്ടി കുറുവങ്ങാട് സെന്റർ യുപി സ്കൂൾ ഹെഡ്മാസ്റ്റർ ഗോപകുമാർ ചാത്തോത്ത് ഏറ്റുവാങ്ങി.

കെ.പി എസ് ടി എ സംസ്ഥാ ജന: സെക്രട്ടറി പി കെ അരവിന്ദൻ അവാർഡ് കൈമാറി. ഷാജി മാസ്റ്റർ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് നിർവഹിച്ചു. അരുൺ മണമൽ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. സത്യൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് രമേഷ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. ശശികുമാർ, മധുപാൽ പിലാക്കാട്ട്, രാജീവ്, വി. കെ. സരോജിനി. ഇ. കെ. അജിത്ത്, രാജേഷ് കീഴരിയൂർ, രജീഷ് വെങ്ങളത്ത്കണ്ടി, കെ. ഷിജു, കെ..ഇ..ഇന്ദിര, പ്രജില സി, എ. അസീസ് മാസ്റ്റർ. കെ. കെ. വൈശാഖ്, മനോജ് പയറ്റുവളപ്പിൽ, നടേരി ഭാസ്കരൻ, വത്സരാജ് കേളോത്ത്, ജിഷ പുതിയേടത്ത് എന്നിവർ സംസാരിച്ചു.
