കൊയിലാണ്ടി റെഡ് കർട്ടൻ കലാവേദിയുടെ സുവർണ്ണ ജൂബിലി ആഘോഷം സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി റെഡ് കർട്ടൻ കലാവേദിയുടെ സുവർണ്ണ ജൂബിലി ആഘോഷ സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ യോഗം ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് വി.കെ രവി അദ്ധ്യക്ഷനായിരുന്നു. മാധ്യമ പ്രവർത്തകൻ എൻ കെ രവീന്ദ്രൻ, ഇ കെ അജിത്, അഡ്വ സുനിൽ മോഹൻ, കെ ടി കല്യാണി ടീച്ചർ, അഡ്വ ടി.കെ ശ്രീനിവാസൻ, അലി അരങ്ങാടത്ത്, സി സത്യചന്ദ്രൻ, രവീന്ദ്രൻ അനശ്വര, കെ കെ സുധാകരൻ എന്നിവർ സംസാരിച്ചു.

ശില്പശാലകൾ, നാടക പഠനക്യാമ്പുകൾ, നാടകാവതരണം, പുസ്തകോത്സവം, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കുവേണ്ടി വിവിധ പരിപാടികൾ. ഉദ്ഘാടന സമാപന സമ്മേളനങ്ങൾ കൊയിലാണ്ടിയുടെ സാംസ്ക്കാരിക ചരിത്രം ഉൾകൊള്ളുന്ന സ്മരണിക, നാടകോത്സവം എന്നിങ്ങനെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും.


സംഘാടക സമിതി രക്ഷാധികാരികളായി ടി.പി രാമകൃഷ്ണൻ MLA, ഇ.കെ വിജയൻ MLA, കാനത്തിൽ ജമീല MLA, സുധ കിഴക്കേപ്പാട്ട് (ചെയർപേഴ്സൺ കൊയിലാണ്ടി നഗരസഭ), എൻ കെ രവീന്ദ്രൻ എന്നിവരെയും, രാഗം മുഹമ്മദാലി (കൺവീനർ), ഇ.കെ അജിത് (ചെയർമാൻ), അലി അരങ്ങാടത്ത് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.

