വീണ്ടും കുതിച്ച് സ്വർണവില; പവന് 77800 രൂപ

പിടികിട്ടാതെ കുതിച്ച് സ്വർണവില. ഓണത്തിന് പൊന്നു വാങ്ങാൻ കാത്തിരുന്ന മലയാളികൾക്ക് നിരാശ സമ്മാനിച്ചാണ് സ്വർണം തൊട്ടാൽ പൊള്ളുന്ന വിലയിൽ തന്നെ തുടരുന്നത്. മൂന്ന് ദിവസം മുമ്പ് സ്വർണം 76,960 രൂപ എന്ന റെക്കോർഡ് വില തൊട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വില കൂടുതൽ ഉയർന്ന് പോകുന്ന കാഴ്ചയാണ് കാണുന്നത്.

ഇന്നും സ്വർണത്തിന്റെ വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. പവന് 160 രൂപ കൂടി 77800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 77640 രൂപയായിരുന്നു. പണിക്കൂലി കൂടി ആകുമ്പോൾ സാധാരണക്കാർക്ക് താങ്ങാനാകാത്ത വിലയിലേക്ക് സ്വർണം പോകും.

വിവാഹ – ഓണ സീസണ്‍ ആയതോടെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

