വീണ്ടും കുതിച്ചുയർന്ന് സ്വർണവില; പവന് 1,01,720 രൂപ
.
സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 520 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണവില 1,01,720 രൂപയായി. കഴിഞ്ഞ ദിവസം ഇത് 1,01,200 രൂപയായിരുന്നു. ഗ്രാമിന് 65 രൂപ വർധിച്ച് 12,715 രൂപയാണ് രേഖപ്പെടുത്തിയത്. വെള്ളി ഗ്രാമിന് 252 രൂപയാണ് ഇന്നത്തെ വില.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയെങ്കിലും പിന്നീട് വർധിച്ചു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്
Advertisements




