സ്വർണവില ഉയർന്നു; പവന് 1,08,600 രൂപ
.
കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണവില അസന്തുലിതമായി തുടരുകയാണ്. കഴിഞ്ഞ വർഷത്തിൻ്റെ അവസാനത്തോടെ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ലക്ഷവും കടന്ന് കുതിച്ചുയരുന്ന സ്വർണവിലയിൽ ചെറിയ മാറ്റമുണ്ടായതും ലക്ഷത്തിൽ നിന്നും താഴെ ഇറങ്ങിയതും മാർച്ച് 23 ന് മാത്രമാണ്. എന്നാൽ പെട്ടെന്ന് തന്നെ അത് തിരിച്ച് ലക്ഷം കടക്കുകയും ചെയ്തു.

പശ്ചിമേഷ്യൻ സംഘർഷവും വിപണിയെ ബാധിക്കുന്നതായി വിദഗ്ധർ പറയുന്നുണ്ട്. ഇന്നലെ ഒരു പവൻ സ്വർണത്തിനുണ്ടായിരുന്ന വില 106760 രൂപയാണ്. എന്നാൽ അതിൽ നിന്നും വീണ്ടും വില കൂടിയിരിക്കുകയാണ്. 1,08,600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 13,575 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.

വിലയിങ്ങനെ അസന്തുലിതമായി തുടരുകയാണെങ്കിലും വിപണിയെ അത് സാരമായി ബാധിച്ചു തുടങ്ങിയില്ലെന്നാണ് വിൽപ്പനക്കാർ പറയുന്നത്. സ്വർണം ഒരു നിക്ഷേപമായി കൂടെ കണ്ട് ജനങ്ങൾ സ്വർണത്തിൽ പണം മുടക്കുന്നതായാണ് വിപണി വിദഗ്ധരും പറയുന്നത്. ഇനി വരും ദിവസങ്ങളിൽ എങ്ങനെയായിരിക്കും വിലയിലുണ്ടാകുന്ന വ്യത്യാസങ്ങൾ എന്നുള്ള ആശങ്കയിലാണ് വിപണി.




