സ്വര്‍ണ്ണവില വീണ്ടും വർധിച്ചു; പവന് 84,680 രൂപ

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഒരു പവൻ സ്വര്‍ണ്ണത്തിൻ്റെ വില 84,680 രൂപയാണ്. ഇന്നലത്തെക്കാള്‍ 440 രൂപയാണ് വര്‍ധിച്ചത്. 10,585 രൂപയാണ് ഒരു ഗ്രാമിൻ്റെ വില. 55 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ ഒരു പവൻ സ്വര്‍ണ്ണത്തിൻ്റെ വില 84,240 രൂപയായിരുന്നു. ഒരു ഗ്രാമിന് 10,530 രൂപയായിരുന്നു.

സ്വര്‍ണ്ണത്തിൻ്റെ വില ദിവസം കൂടുന്തോറും കൂടുകയാണ് ചെയ്യുന്നത്. സ്വര്‍ണ്ണം ഒരു നിക്ഷേപമായി കാണുന്നതിനാല്‍ വില കൂടിയാലും എല്ലാവരും വാങ്ങാറുണ്ട്. വര്‍ഷാവസാനത്തോടുകൂടി സ്വര്‍ണ്ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് കരുതുന്നത്.

