ഉച്ചക്കു ശേഷം സ്വര്‍ണവില വീണ്ടും കൂടി; പവന് 85,720 രൂപ

സ്വര്‍ണവില വീണ്ടും കൂടി. ഉച്ചക്ക് ശേഷമാണ് സ്വര്‍ണ്ണത്തിൻ്റെ വില വീണ്ടും കുത്തനെ ഉയര്‍ന്നത്. ഒരു പവന് 85,720 രൂപയായി. രാവിലത്തെ ഒരു പവൻ്റെ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു. എന്നാല്‍ ഉച്ചക്കുശേഷം സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവാണുണ്ടായത്. ഇന്ന് രാവിലത്തെ സ്വര്‍ണവില 85,360 രൂപയായിരുന്നു. എന്നാല്‍ ഉച്ചക്കുശേഷം 360 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലത്തെക്കാള്‍ 680 രൂപയായിരുന്നു രാവിലെ ഒരു പവന് വര്‍ധിച്ചത്.

രാവിലത്തെ ഒരു ഗ്രാമിൻ്റെ വില 10,670 രൂപയായിരുന്നു. ഉച്ചക്ക് ഗ്രാമിന് 45 രൂപ കൂടി 10,715 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയും സര്‍വകാല റെക്കോര്‍ഡിലാണ്. ഇന്നലത്തെ സ്വര്‍ണ്ണത്തിൻ്റെ വില 84,680 രൂപയാണ്. ഒരു ഗ്രാമിന് ഇന്നലെ 10,585 രൂപയായിരുന്നു. ഈ വര്‍ഷം സ്വര്‍ണ്ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. സ്വര്‍ണ്ണം ഒരു നിക്ഷേപമായിട്ട് കാണുന്നതിനാല്‍ വില എത്ര കൂടിയാലും എല്ലാവരും വാങ്ങാറുണ്ട്.

