KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വർധിച്ചു; 1,640 രൂപ കൂടി പവന് 1,16,480 രൂപയായി

.

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 1,640 രൂപ കൂടി 1,16,480 രൂപയും ​ഗ്രാമിന് 205 രൂപ വർധിച്ച് 14,560 രൂപയുമായി. ഫെബ്രുവരി സ്വർണവിപണിയിൽ വലിയ ചാഞ്ചാട്ടം രേഖപ്പെടുത്തിയ മാസമായിരുന്നു. കുത്തനെ ഇടിഞ്ഞ സ്വർണവില അപ്രതീക്ഷിത മുന്നേറ്റം നടത്തി.

വില ഇനിയും വർധിക്കുകയാണെങ്കിൽ ദിവസങ്ങള്‍ക്കുള്ളിൽ ആഭരണ വില വീണ്ടും ഒന്നേകാൽ ലക്ഷത്തിലെത്തും. ‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണനിക്ഷേപ പദ്ധതികൾ, സ്വർണക്കട്ടികൾ എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്. ദിവസേനയുള്ള വിലവർധനവ് സ്വർണാഭരണം വാങ്ങുക എന്ന ആ​​​ഗ്രഹം സാധാരണക്കാരന് സ്വപ്നമായി മാറും.

Advertisements

 

Share news