സ്വർണവില കൂടി; പവന് 99,880 രൂപ
.
സ്വർണവില കൂടി. 840 രൂപ കൂടി പവന് 99,880 രൂപയായി. ഗ്രാമിന് 105 രൂപ കൂടി യഥാക്രമം 12,485 രൂപയുമാണ് കേരളത്തിലെ സ്വർണവില. മൂന്നു ദിവസം തുടർച്ചയായി വില ഇടിഞ്ഞ സ്വർണത്തിന് പുതുവത്സര ദിനത്തിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. പവന് 1,04,440 എന്ന റെക്കോഡ് വിലയിൽ എത്തിയ ശേഷം മൂന്നുദിവസം കൊണ്ട് 5,520 രൂപ കുറഞ്ഞിരുന്നു. 98,920 രൂപയായിരുന്നു ബുധനാഴ്ച ഒടുവിൽ രേഖപ്പെടുത്തിയ വില.




