സ്വര്‍ണവില വര്‍ധിച്ചു; പവന് 91,560 രൂപ
.
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. 880 രൂപ വര്‍ധിച്ച് ഒരു പവന് 91,560 രൂപയായി. ഇന്നലെ 90,680 രൂപയായിരുന്നു ഒരു പവൻ്റെ വില. ഒരു ഗ്രാമിൻ്റെ വില 11, 445 രൂപയാണ്. ഇന്നലത്തെക്കാള്‍ 110 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇന്നലെ ഒരു ഗ്രാമിൻ്റെ വില 11,335 രൂപയായിരുന്നു. കഴിഞ്ഞ 13ന് ആണ് ഈ മാസം സ്വര്‍ണം ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 94,320 രൂപയായിരുന്നു അന്നത്തെ വില.

അതേസമയം, കഴിഞ്ഞ മാസം ഒക്ടോബറിലാണ് സ്വര്‍ണം ഏറ്റവും കൂടിയ വിലയിലെത്തിയത്. 97,000 ത്തിനു പുറത്തായിരുന്നു അന്നത്തെ വില. ഒക്ടോബറില്‍ സ്വര്‍ണത്തിൻ്റെ വിലയില്‍ വൻ കുതിപ്പാണുണ്ടായത്. എല്ലാവരും സ്വര്‍ണവില ഒരു ലക്ഷം കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അങ്ങനെയുണ്ടായില്ല. ഈ വര്‍ഷം ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.




