KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വർധിച്ചു; പവന് 91,280 രൂപ

.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. 160 രൂപ കൂടി പവന് 91,280 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ വർധിച്ച് 11,410 രൂപയുമായി. ഇന്നലെ സ്വർണത്തിനു വില കുറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി സ്വർണവില കൂടിയും കുറഞ്ഞുമാണ് നിൽക്കുന്നത്.

 

ഒക്ടോബറില്‍ സ്വര്‍ണത്തിൻ്റെ വിലയില്‍ വൻ കുതിപ്പാണുണ്ടായത്. എല്ലാവരും സ്വര്‍ണവില ഒരു ലക്ഷം കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അങ്ങനെയുണ്ടായില്ല. ഈ വര്‍ഷം ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.

Advertisements

 

 

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.

 

Share news