സ്വര്‍ണവില കൂടി; പവന് 72,160 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 160 രൂപ കൂടി ഒരു പവന് 72,160 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ കൂടി 9020 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,395 രൂപയായി. വെള്ളിയുടെ വില 116 എന്ന നിരക്കില്‍ തുടരുകയാണ്.

ഡോളര്‍ മൂല്യം കുറഞ്ഞുവരുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുന്നുണ്ട്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും വില കൂടിയേക്കും.
